കാസര്‍കോഡിന്റെ സ്‌നേഹം ആവോളം നുകര്‍ന്ന് മടങ്ങുകയാണ് കലോത്സവത്തിനെത്തിയ കുട്ടികള്‍

കലോത്സവത്തിനെത്തിയ കുട്ടികള്‍ കാസര്‍കോഡിന്റെ സ്‌നേഹം ആവോളം നുകര്‍ന്നാണ് മടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാമായി കലോത്സവ നഗരിയുടെ പരിസരത്തെ വീടുകളിലാണ് താമസമൊരുക്കിയിരുന്നത്. സഹവാസ ക്യാമ്പുകളില്‍ താമസിച്ച് ഒരുമയുടെയും സ്‌നേഹത്തിന്റെയും പുതിയ ജീവിത പാഠം കൂടി പഠിച്ചാണ് ഇവര്‍ മടങ്ങുന്നത്.

നാല് പെണ്‍മക്കളുള്ള അതിയാമ്പൂരിലെ നാരായണിക്ക് അഞ്ച് ദിവസം മുമ്പ് കിട്ടിയ മക്കളാണിത്. സ്‌നേഹം പകര്‍ന്നു നല്‍കി അവരെ യാത്രയാക്കി. പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളാണ് സഹവാസ ക്യാമ്പിന്റെ ഭാഗമായി നാരായണിയുടെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ യാത്രയാകുമ്പോള്‍ സ്വന്തം മക്കളെ പിരിയുന്ന വേദനയാണ് നാരായണിയുടെ മനസ്സില്‍.

പിരിയാന്‍ മനസ്സു വരുന്നില്ല തോംസിയക്കും, അന്നക്കും, ആതിരക്കും കൂട്ടുകാരികള്‍ക്കും…. സ്‌നേഹം പകര്‍ന്നു നല്‍കിയ നാട്ടുകാരെക്കുറിച്ച് ഇവര്‍ക്ക് പറയാനേറെയുണ്ട്.

ചരിത്രത്തിലാദ്യമായാണ് കലോത്സവ വേദിയിലെത്തുന്നവര്‍ക്ക് സഹവാസ ക്യാമ്പൊരുക്കിയത്. നഗര പരിസരത്തെ 150 ലേറെ വീടുകളിലാണ് വിവിധ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും താമസമൊരുക്കിയിരുന്നത്. സ്‌നേഹം പങ്കിട്ട് യാത്ര പിരിഞ്ഞ് പിരിയുമ്പോള്‍ അവര്‍ പറയുന്നു. ഇനിയും തിരിച്ചു വരും എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്ന ഈ നാടിന്റെ സ്‌നേഹത്തിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here