കോണ്‍ഗ്രസ് വിടാനൊരുങ്ങി ജനാര്‍ദന്‍ ദ്വിവേദി; മോഹന്‍ ഭഗവതിനൊപ്പം ആര്‍എസ്എസ് വേദിയിലും

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പം പൊതുവേദിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ജനാര്‍ദന്‍ ദ്വിവേദി. ആര്‍എസ്എസ് നേതാവ് സാധ്വി ഋതംബര, സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രി സ്മൃതിഇറാനി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും ദ്വിവേദിക്കൊപ്പമുണ്ടായി. ആര്‍എസ്എസിന്റെ ‘ഗീതാ പ്രേരണ്‍ മഹോത്സവം’ പരിപാടിയിലാണ് ആര്‍എസ്എസിനോടുള്ള ആഭിമുഖ്യം എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി വെളിപ്പെടുത്തിയത്.

ഔദ്യോഗിക ക്ഷണപ്രകാരമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നുമാണ് ദ്വിവേദിയുടെ പ്രതികരണം. ദ്വിവേദി ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. ഇന്ദിര ഗാന്ധിയുടെ കാലംമുതല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമായിരുന്ന ജനാര്‍ദന്‍ ദ്വിവേദി സോണിയ ഗാന്ധിയുടെയും വിശ്വസ്തനായിരുന്നു.

എഐസിസി പ്രവര്‍ത്തകസമിതി അംഗമായിരുന്ന ദ്വിവേദി 2011ല്‍ സോണിയ ചികിത്സയ്ക്കായി വിദേശത്ത് പോയ അവസരത്തില്‍ പാര്‍ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയ നാലംഗ സമിതിയിലും അംഗമായി. രാഹുല്‍ അധ്യക്ഷപദവിയില്‍ എത്തിയതോടെ നേതൃനിരയില്‍നിന്ന് തഴയപ്പെട്ട ദ്വിവേദി ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചുതുടങ്ങി. കശ്മീരിനെ രണ്ടാക്കിയ മോഡിയെ ദ്വിവേദി പിന്തുണച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News