പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപാതകം; കൊല്ലപ്പെട്ടത് ഭാര്യാപിതാവും; വീണ്ടും സയനൈഡ് കൊലപാതകം തുടരുമ്പോള്‍

പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത് ഇരട്ട കൊലപാതകം നടത്തിയ കുപ്രസിദ്ധ പ്രതി ഒടുവില്‍ പൊലീസ് പിടിയില്‍. ഭാര്യാപിതാവടക്കം രണ്ടുപേരെ കൊലപ്പെടുത്തുകയും കവര്‍ച്ച നടത്തുകയും ചെയ്യുന്ന തമിഴ്‌നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന്‍ (54) ആണ് അറസ്റ്റിലായത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ 60 കവര്‍ച്ചകളാണ് ഇയാള്‍ നടത്തിയത്. വില്ലുപുരത്തു നിന്നു 450 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് തൃശൂര്‍ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു രീതി.

കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശരവണന്‍ 15 മാസത്തിനകമാണ് 60 മോഷണക്കേസുകളും നടത്തിയിട്ടുള്ളത്. സയനൈഡ് കൊലക്കേസില്‍ 2002ലാണ് ശരവണന്‍ പൊലീസ് പിടിയിലായത്. 2 വര്‍ഷത്തിനു ശേഷം ആദ്യമായി പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ പാലക്കാട്ടു മാത്രം ഇയാള്‍ 15 തവണ മോഷണം നടത്തി.

സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്ന സ്വര്‍ണപ്പണിക്കാരനായ ശരവണന്‍ ഭാര്യയുടെ കുടുംബത്തോടുള്ള വിരോധം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സയനൈഡ്. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നല്‍കി.

ഭാര്യാപിതാവും പതിമൂന്നുകാരിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. 2001 ഓഗസ്റ്റ് 30ന് ആയിരുന്നു സംഭവം. പ്രതി നാടുവിട്ടുപോയതോടെയാണ് പൊലീസിസ് സംശയം ഉടലെടുത്തത്. 8 മാസത്തിനു ശേഷം അറസ്റ്റിലായി. സ്വര്‍ണപ്പണിക്കു കരുതിവച്ചിരുന്ന സയനൈഡാണ് ഉപയോഗിച്ചതെന്ന് ഇയാള്‍ പിന്നീടു പൊലീസിനു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News