കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘചിത്രമേളാ പ്രദര്‍ശനം നടന്നു.

ലേഡിലെ എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദരശനത്തില്‍ സാജ് ആര്‍ സ്വാമി, നിതിന്‍ ബാബു, മഹേഷ് കെ.കെ, ബിജു ആര്‍ എന്നീ കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന പ്രദര്‍ശനം കാണികള്‍ക്ക് നിറങ്ങളുടെ വ്യത്യസ്ത അനുഭവമായി മാറി.

ക്യാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് വൈലോര്‍പ്പിള്ളി ഹാളിലെ സംഘചിത്രപ്രദര്‍ശനം. പ്രകൃതിയും കര്‍ഷകനുമെല്ലാം ഇവിടുത്തെ വെളുത്ത പ്രതലങ്ങളിലെ കറുത്ത ചിത്രങ്ങളായി മാറുകയാണ്.

നിഴലും നിദ്രയുമെല്ലാം പ്രദര്‍ശനത്തിന്റെ പ്രധാന വിഷയങ്ങള്‍ തന്നെ. ബിംബങ്ങളിലൂടെയാണ് ചിത്രകാരന്മാര്‍ ശക്തമായ രാഷ്ട്രീയം പകര്‍ത്തിവയ്ക്കുന്നത്.

നടന്നു തീര്‍ന്ന ജീവിതവും പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സ്ത്രീയുമെല്ലം ശക്തമായ രാഷ്ട്രീയം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ്.

സാജ് ആര്‍ സ്വാമി, നിതിന്‍ ബാബു, മഹേഷ് കെ.കെ, ബിജു ആര്‍ എന്നിവരാണ് ഈ ചിത്രങ്ങള്‍ക്കു പിന്നിലുള്ളത്. ഇവര്‍ നാലുപേരും വരകള്‍ക്കപ്പുറം നല്ല സുഹൃത്തുക്കളുമാണ്.

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ലേഡിലെ എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ വര്‍ണങ്ങളിലൂടെയും വരകളിലൂടെയും അവനവനിലേക്കും സമൂഹത്തിലേക്കും എത്തിനോക്കുകയാണ് ഈ ചെറുപ്പക്കാര്‍.