യുഎഇ ദേശിയ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ബൈക്ക് റാലി

മോഹന്‍ലാല്‍ ചെയര്‍മാനും നടന്‍ രവീന്ദ്രന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ കൊച്ചി മെട്രോ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെലിന്റെ യുഎഇ ചാപ്റ്റര്‍, യുഎഇ ദേശിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പാലക്കാട് ടൗണില്‍ ബൈക്ക് റാലി നടന്നു.

പാലക്കാട്ടെ പ്രമുഖ ക്ലബ്ബുകളിലെ ബൈക്ക് റൈഡേഴ്‌സ് പങ്കെടുത്ത റാലി ജേര്‍ണലിസ്റ്റും സ്ട്രാറ്റജിക് അനലിസ്റ്റുമായ കെ പി നായരും നടന്‍ രവീന്ദ്രനും സിനിമ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. തിരക്കഥാകൃത്ത് ദിലീഷ് നായരും പങ്കെടുത്തു.

യുഎഇ ദേശിയ ദിനത്തില്‍ നടന്‍ മോഹന്‍ലാല്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കൊച്ചി മെട്രോ യുഎഇ ഭാരവാഹികള്‍ തയ്യാറാക്കിയ ഓ ഇമാറാത്ത് എന്ന വീഡിയോ ആല്‍ബം അദ്ദേഹം പ്രകാശനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News