‘എനിക്കിപ്പോള്‍ ദേഷ്യമൊന്നും ഇല്ല’; കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന കഥ പറഞ്ഞ് മനീഷ; ചിത്രങ്ങള്‍

കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന കഥ ആരാധകരുമായി പങ്കുവച്ച് ബോളിവുഡ് താരം മനീഷ കൊയ്‌രാള. മരണത്തില്‍നിന്നും രണ്ടാം ജന്‍മം നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ അതില്‍ നന്ദിയുള്ളവരായിരിക്കണമെന്ന ചെറുകുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. മൂക്കിലൂടെ ട്യൂബിട്ട് ആശുപത്രിക്കിടക്കയില്‍ നിന്നുള്ളതായിരുന്നു ആദ്യ ചിത്രം. രണ്ടാമത്തേത് മഞ്ഞുമൂടിയ മലനിരകള്‍ക്ക് മുകളില്‍ നില്‍ക്കുന്നതും.

കാന്‍സറിനെ തോല്‍പ്പിച്ചെത്തിയ താരം നേരത്തെ ‘കാന്‍സര്‍ എങ്ങനെ എനിക്കൊരു പുതിയ ജീവിതം തന്നു’ എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കിയിരുന്നു. യുഎസില്‍ ലഭിച്ച കാന്‍സര്‍ ചികിത്സയെ കുറിച്ചും, പരിചരിച്ച ഡോക്ടര്‍മാരെ കുറിച്ചും തിരികെ സുഖം പ്രാപിച്ച് വീട്ടിലെത്തിയതുമാണ് കുറിപ്പുകളില്‍ പറയുന്നത്.

രോഗവുമായി മല്ലിടുന്ന നിരവധി പേര്‍ക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് മനീഷ നല്‍കുന്നത്. ഒരു സമ്മാനമായാണ് കാന്‍സര്‍ തന്റെ ജീവിതത്തിലേക്ക് വന്നത്. അസുഖം പിടിപെട്ടതിന് ശേഷം ലക്ഷ്യം ഉറച്ചുവെന്നും മനസ് തെളിഞ്ഞുവെന്നും അവര്‍ എഴുതുന്നു. കടുത്ത ദേഷ്യക്കാരിയായ താന്‍ ശാന്തസ്വഭാവമുള്ളവളായി മാറിയെന്നും അവര്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News