മൊബെല്‍ ഫോണുകളുടെ കോള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. വോഡഫോണും ഐഡിയയും ജിയോയും പ്രഖ്യാപിച്ചത് 40% വര്‍ധനവാണ്.

എയര്‍ടെല്‍ പ്രഖ്യാപിച്ചത് 42% വര്‍ധനവ്. ഇതിനെല്ലാം ഉത്തരവാദികള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ മാത്രമല്ലേ? കേന്ദ്ര സര്‍ക്കിരിനെ എന്തിനാണ് പഴിക്കുന്നത്? പലരും ചോദിക്കുന്ന ചോദ്യങ്ങളാണിത്.

സത്യസന്ധമായ ഉത്തരം ലഭിക്കണമെങ്കില്‍ കുറച്ച് പിറകോട്ട് സഞ്ചരിക്കണം. ഫോണ്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും നേരത്തെ കേന്ദ്ര ടെലികോം മന്ത്രാലയമാണ് നിയന്ത്രിച്ചിരുന്നത്.