തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം; മൂന്നു ഉദ്യോഗസ്ഥരുടെ പേരുകള്‍ സര്‍ക്കാര്‍ കൈമാറണമെന്ന് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിനായി അഡീഷണല്‍ സെക്രട്ടറി റാങ്ക് ഉള്ള മൂന്നു ഉദ്യോഗസ്ഥരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറണമെന്ന് സുപ്രീംകോടതി.

പുതിയ കമ്മീഷണറെ ഇതില്‍ നിന്ന് സുപ്രീംകോടതി നിയമിക്കും. ഉദ്യോഗസ്ഥരുടെ പേരുകള്‍ തിങ്കളാഴ്ചയ്ക്ക് അകം നല്‍കണം.

നേരത്തെ ഹൈക്കോടതി കമ്മീഷണര്‍ നിയമനത്തിന് നേരിട്ട് ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ്
ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി. നിലവിലെ കമ്മീഷണര്‍ എം ഹര്‍ഷന് മറ്റ് അധിക ചുമതലകള്‍ ഉള്ളതിനാല്‍ ആണ് പുതിയ കമ്മീഷണറെ നിയമിക്കുന്നത്.

അതേസമയം, ദേവസ്വം കമീഷണര്‍ നിയമനത്തില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ ആകുമോ എന്ന വിഷയം സുപ്രീംകോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News