സ്വാശ്രയമെഡിക്കല്‍ പ്രവേശനം: പിന്നാക്ക വിഭാഗങ്ങളുടെ ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതിയും; ഹൈക്കോടതി ഉത്തരവ് ശരിവച്ചു

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

വാര്‍ഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്‌മെന്റുകളുടെ വാദം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ എംഇഎസ് മെഡിക്കല്‍ കോളേജ്, പി.കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിഎം വയനാട് എന്നീ സ്ഥാപനങ്ങളാണ് ഹര്‍ജികള്‍ നല്‍കിയത്. മെറിറ്റല്ല, വാര്‍ഷിക വരുമാനമായിരിക്കണം ഫീസിളവിന്റെ മാനദണ്ഡമെന്നതാണ് ഈ സ്ഥാപനങ്ങളുടെ വാദം.

മെറിറ്റ് തന്നെയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് സംസ്ഥാനസര്‍ക്കാരും കോടതിയില്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News