അഞ്ചു കോടിയുടെ പൂജാ ബമ്പര്‍ അടിച്ച ഭാഗ്യശാലിയാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി തങ്കച്ചന്‍. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം പനമ്പാലത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയാണ് അദ്ദേഹം. സമ്മാനത്തുകയില്‍ നിശ്ചിത ഭാഗം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനമെന്ന് തങ്കച്ചന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.