പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രയ്ക്ക് മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ്

എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാവിന്റെ വീഡിയോയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് തലവേദനയായത്.

കോണ്‍ഗ്രസ് പാര്‍ട്ടി ദില്ലിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് പ്രാദേശിക നേതാവായ സുരേന്ദര്‍കുമാര്‍ പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്.

ദില്ലി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര സമീപത്തുണ്ടായപ്പോഴാണ് അബദ്ധം പിണഞ്ഞത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്.. എന്നായിരുന്നു സുരേന്ദര്‍ കുമാറിന്റെ മുദ്രാവാക്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News