തെരുവ് നായ്ക്കളെപ്പോലും സ്‌നേഹിച്ചവളെയാണ് ആ നരാധമന്മാര്‍…

മൃഗങ്ങള്‍, പുസ്തകങ്ങള്‍, കുടുംബം.. ഇതു മൂന്നുമായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങള്‍. തെലങ്കാനയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറെ കുറിച്ച് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമ്മാവന്റെ വാക്കുകള്‍.

അവളുടെ ശരീരമാണ് കത്തിക്കരിഞ്ഞ നിലയില്‍ കിട്ടിയതെന്ന് വിശ്വസിക്കാന്‍ ഇനിയും കഴിയുന്നില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് ഇദ്ദേഹം. അവള്‍ സുന്ദരിയാണ്, ആയിരുന്നു എന്നല്ല, ആണ് എന്നേ എനിക്കു പറയാന്‍ കഴിയൂ.

അവളുടെ മരണത്തിനു ശേഷം അന്വേഷണത്തിനു വന്ന ഒരു ഉദ്യോഗസ്ഥന്‍ എന്റെ പേരു ചോദിച്ചു, എനിക്കു പേരു പോലും പറയാന്‍ കഴിഞ്ഞില്ല. അത്തരം ഒരു മാനസികാവസ്ഥയിലൂടെയാണ് ഈ കുടുംബം കടന്നുപോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here