സഹപ്രവര്‍ത്തകയുടെ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐ കീഴടങ്ങി

പോക്സോ കേസിൽ ഒളിവിലായിരുന്ന എസ് ഐ കീ‍ഴടങ്ങി.ബോംബ് സ്ക്വാഡിലെ എസ് ഐ സജീവ്കുമാറാണ് വഞ്ചിയൂർ പോക്സോ കോടതിയിൽ കീ‍ഴടങ്ങിയത്.

തിരുവനന്തപുരം എസ് എ പി ക്യാമ്പ് ക്വാട്ടേ‍ഴ്സിൽ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സജീവ്കുമാറിനെതിരെ കേസ് എടുത്തത്.സജീവ്കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് റിമാൻഡ് ചെയ്തു.

നവംബർ 28 നാണ് സജീവ് കുമാറിനെതിരെ പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളായ പെൺകുട്ടിയെ അവരുടെ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.

കേസെടുത്തതിനെ തുടർന്ന് അതേ ക്വാർട്ടേ‍ഴ്സിൽ താമസിച്ചിരുന്ന സജീവ്കുമാർ കുടുംബാംഗങ്ങളുമൊത്ത് ഒ‍ളിവിൽപോകുകയായിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് പെൺകുട്ടിയിൽ നിന്നും പൊലീസ് മൊ‍ഴി രേഖപ്പെടുത്തി . പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യമൊ‍ഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽ പോയ എസ് ഐയ്ക്കായി പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് കീ‍‍ഴടങ്ങൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News