ഒരുതവണയെങ്കിലും ശരീരത്തില്‍ ടാറ്റു കുത്തിയവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; പണി വരുന്നതിങ്ങനെ

ശരീരത്തില്‍ ടാറ്റു കുത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പല തരത്തിലും പല മോഡലിലും ഉള്ള ടാറ്റു കുത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ടാറ്റു കുത്തിക്കഴിഞ്ഞുള്ള ഭവിഷത്തുകള്‍ നമ്മള്‍ നമ്മള്‍ ആലോചിക്കുന്നില്ല.  ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനം പറയുന്നുണ്ട്.

ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പല പഠനങ്ങളും പറയുന്നു. ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും.

ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പെയിന്റുകളുടെ നിര്‍മാണത്തിലും ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാറുണ്ട്.

ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.  ഇനി ടാറ്റൂ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞതിനു ശേഷം ടാറ്റു കുത്തുക. അറിഞ്ഞുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തണോ എന്നും ആലോചിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News