ന്യൂഡൽഹി: അയോധ്യാ ഭൂമിതർക്ക കേസ്‌ വിധിക്കെതിരെ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ജം ഇയത്തുൽ ഉലമ എ ഹിന്ദ്‌ എന്നസംഘടനയാണ്‌ ഹർജി നൽകിയത്‌.

നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് അയോധ്യകേസിൽ വിധി പറഞ്ഞത്.ഈ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയൽ ചെയ്തിട്ടുള്ളത്

വലിയ പിഴവുകൾ വിധിയിലുണ്ടായിട്ടുണ്ടെന്നും രേഖാമൂലമുള്ള തെളിവുകൾ അവഗണിച്ചാണ്‌ സുപ്രീം കോടതി വിധിയെന്നും അതിനാൽ പുനപരിശോധിക്കണമെന്നുമാണ്‌ ആവശ്യം. ജംഇയ്യത്തുൾ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നൽകിയത്.