നീറ്റ് പരീക്ഷയില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി

ന്യൂഡൽഹി: അടുത്തവർഷത്തെ നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി. കേന്ദ്ര മാനവ ശേഷി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ ഇതിനു മുൻകൂട്ടി അനുമതി വാങ്ങണം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കും നീക്കിയിട്ടുണ്ട്‌.

ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളിൽ നീറ്റ് പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം വിലക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here