സംഘപരിവാര്‍ ഹര്‍ത്താലിലെ നാശനഷ്ടം നിശ്ചയിക്കാന്‍ കമ്മീഷനെ നിയോഗിക്കണം: ഹൈക്കോടതി

കൊച്ചി: ശബരിമല ഹർത്താൽ മുലമുണ്ടായ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ക്ലെയിംസ് കമ്മീഷ്ണറെ വെക്കും.

ശബരിമല സ്ത്രീ പ്രവേശത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ജനവരി 2,3 തിയതികളിൽ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നഷ്ടം തിരിച്ചു പിടിക്കാനാണ് ക്ലെയിംസ് കമ്മീഷ്ണറെ വെക്കാൻ കോടതി ഉത്തരവിട്ടത്.

നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സ് അടക്കം സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് എ എം ഷെഫീഖും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടം തിരികെ പിടിക്കാനാണ് നടപടി വരുന്നത്. ഇക്കാര്യത്തിൽ നടപടികൾ ത്വരിതപ്പെടുത്താൻ ഹൈക്കോടതി രജിസ്ട്രാർക്ക് കോടതി നിർദ്ദേശം നൽകി.

ക്ലെയിംസ് കമ്മീഷറെ സഹായിക്കാനും നഷ്ടം തിട്ടപ്പെടുത്താനും ജീവനക്കാരെ നൽകുന്ന കാര്യത്തിലടക്കം രജിസ്ട്രാർ ശുപാർശകൾ നൽകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News