
120 വര്‍ഷം പഴക്കമുളള ചരിത്രം ഉറങ്ങുന്ന ലൈറ്റ് ഹൗസിനെ നാട്ടുകാര്‍ കടലിന് നല്‍കാതെ സംരക്ഷിച്ചത് അതിസാഹസികമായാണ്. അതു തന്നെയാണ് സഞ്ചാരികളെ ഈ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന പ്രത്യേകതയും. ഡെന്‍മാര്‍ക്കിലാണ് ലോകത്തിന് തന്നെ മാതൃകയായ സംഭവം നടന്നത്. ഡെന്മാര്‍ക്കിലെ കടല്‍ത്തീരത്ത് 1900 പണിത റൂബ്ജെര്‍ഗ് ക്നൂദ് എന്ന പഴയ ലൈറ്റ് ഹൗസ് കാലക്രമേണ നാശത്തിന്റെ വക്കിലെത്തിയിരുന്നു.
കരയില്‍ നിന്നും 656 അടി ഉള്ളിലായി പണിത ലൈറ്റ് ഹൗസ് കാലക്രമേണ കടലില്‍ നിന്ന് വെറും 20 അടി അകലത്തിലായി. മണ്ണൊലിപ്പ് രൂക്ഷമായതോടെ ലൈറ്റ് ഹൗസ് എപ്പോള്‍ വേണമെങ്കിലും കടലിലേക്ക് തകര്‍ന്ന് വീണേക്കാം എന്ന സ്ഥിതിയായി.
ഇതോടെ ചരിത്രം ഉറങ്ങുന്ന ലൈറ്റ് ഹൗസിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടി തീരുമാനിച്ചു. ഇതോടെ ലൈറ്റ് ഹൗസിന്റെ അടിത്തറ സൂക്ഷ്മമായി ഇളക്കി മാറ്റി അടിയിലായി ചക്രങ്ങള്‍ ഘടിപ്പിച്ച ശേഷം അതിസാഹസികമായി ഒരു പാളത്തിലൂടെ ലൈറ്റ് ഹൗസ് ജൂട്ട്ലാന്‍ഡ് എന്ന തീരത്തേക്ക് നിരക്കി നീക്കി.
ആയിരക്കണക്കിന് ടണ്‍ ഭാരവും 76 അടി നീളവുമുള്ള ലൈറ്റ് ഹൗസിനെ നിരക്കി നീക്കുന്നത് കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തിയത്. 5.75 ലക്ഷം ഡോളര്‍ മുതല്‍മുടക്കി ലൈറ്റ് ഹൗസിനെ പുനരുദ്ധിച്ചശേഷം കാണികള്‍ക്ക് തുറന്നു നല്‍കിയിരിക്കുകയാണിപ്പോള്‍ ഭരണകൂടം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here