എന്നാല്‍ പുകവലിയുമായി ബന്ധപ്പെട്ട് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ് ജപ്പാനി്ല്‍ . ജപ്പാനിലെ ഒരു കമ്പനി പുകവലിക്കുന്നവരെ കുറിച്ച് ഒരു കണക്കെടുക്കുകയും പുക വലിക്കാത്തവര്‍ക്ക് അതിന്റെ ആനുകൂല്യം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരാള്‍ക്ക് ഒരു സിഗരറ്റ് വലിക്കാന്‍ എത്ര സമയം എടുക്കും. കൂടിയാല്‍ അഞ്ചോ പത്തുമിനിറ്റോ ആകാം?ഇത്തരത്തില്‍ ജോലി സമയത്ത് ഒരാള്‍ സിഗരറ്റ് വലിക്കാന്‍ എത്ര സമയം എടുക്കുന്നുവെന്ന് കണക്കാക്കി, പുക വലിക്കാത്ത ഒരാള്‍ക്ക് അത്രയും സമയംകൂടി അവധി നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കണക്കാക്കിയപ്പോള്‍ സിഗരറ്റ് വലിക്കാത്തവര്‍ക്ക് ആനുകൂല്യമായി ആറ് ദിവസം അവധി നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ടോക്ക്യോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിയാല എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് ഈ പുതിയ സമ്പ്രദായം നടത്താന്‍ പോകുന്നത്. കെട്ടിടത്തിന്റെ ഇരുപത്തൊന്‍പതാം നിലയിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. സ്മോക്കിങ് കോര്‍ണറാകട്ടെ താഴത്തെ നിലയിലും. അതിനാല്‍ തന്നെ ഇവിടെ ഒരു സിഗരറ്റ് വലിച്ച് തിരിച്ച് ഓഫീസിലെത്താന്‍ 15 മിനിറ്റോളം സമയമെടുക്കും. അതു കണക്കാക്കിയാണ് വര്‍ഷത്തില്‍ ആറ് ദിവസം എന്ന കണക്കുണ്ടാക്കിയിരിക്കുന്നത്. കമ്പനിയുടെ ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നില്‍ കമ്പനിയുടെ സജഷന്‍ ബോക്സില്‍ ഒരു തൊഴിലാളി എഴുതിയിട്ട കുറുപ്പാണ്. ആ കുറുപ്പ് കമ്പനിയുടെ സിഇഒ കാണുകയും ഇത്തരത്തിലൊരു തീരുമാനം എടുക്കുകയമായിരുന്നു. നിലവില്‍ കമ്പനിയിലെ 120 തൊഴിലാളികളില്‍ 30 പേര്‍ക്ക് ഈ അതിക അവധിയുളളതായാണ് റിപ്പോര്‍ട്ട്.