യുവതിയായ വെറ്റിനറി ഡോക്ടര്‍ ഉള്‍പ്പെടെ ഹൈദരാബാദില്‍ രണ്ട് സ്ത്രീകള്‍ ഒരു ദിവത്തിനിടെ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ പോലീസ് വീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാവുന്നത്. പൊലീസ് കേസ് കൈകാര്യം ചെയ്യുന്ന രീതി അതീവദയനീയമാണെന്ന് സ്ത്രീസംഘടനകളും ഇരകളുടെ ബന്ധുക്കളും ആരോപിച്ചു. കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ അനാസ്ഥയുണ്ടായതായി ആരോപണമുണ്ട്.

ആരോപണങ്ങളും പ്രതിഷേധവും ശക്തമായതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ എം രവികുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പി വേണുഗോപാല്‍ റെഡ്ഢി, എ സത്യാനാരായണ ഗൗഡ് എന്നിവരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷമുള്ള തീരുമാനം വരുംവരെയാണ് സസ്‌പെന്‍ഷന്‍.അതേസമയം, കൊലപാതകങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം നല്‍കാനുള്ള നീക്കങ്ങളെ അപലപിച്ച് പോലീസ് രംഗത്തെത്തി. ഹൈദരാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രകാശ് റെഡ്ഡി ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തള്ളിയത