സിദ്ദിഖിനൊപ്പം ഇനി സിനിമയില്ല; ലാല്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് സംവിധായക ജോഡിയാണ് സിദ്ദിഖും ലാലും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദിഖ് ലാല്‍ കൂട്ട്‌ക്കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോഴും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ് . റാം ജി റാവൂ സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ ചിരി പടര്‍ത്തുന്നുണ്ട്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായക ജോഡിയായ സിദ്ദിഖും ലാലും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പിരിഞ്ഞതാണ്.എന്നാല്‍ ഇനിയൊരിക്കലും സിദ്ദിഖ് -ലാല്‍ കോമ്പിനേഷന്‍ ഉണ്ടാവുകയില്ലെന്ന് നടനും സംവിധായകനുമായ ലാല്‍ തുറന്നു പറയുകയാണ്.

തങ്ങളുടെ ഇടയില്‍ സംഭവിച്ചത് പ്രധാന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടനില്ലെന്നും എന്നാല്‍ മകന്റെ അടുത്ത സിനിമയ്ക്ക് തിരക്കഥ എഴുതുമെന്ന് ലാല്‍ പറയുന്നു.’ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകള്‍ വേറെ, സംസാരിക്കുന്ന വിഷയങ്ങള്‍ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു.”രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here