കാണാതായ ആറുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍

ശനിയാഴ്ച രാജസ്ഥാനില്‍ കാണാതായ ആറുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍. രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍നിന്ന് കാണാതായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി.ബലാത്സംഗത്തിന് ഇരയാക്കിയതിനുശേഷം, കുട്ടി യൂണിഫോമിനൊപ്പം ധരിച്ചിരുന്ന ബെല്‍റ്റ് കൊണ്ട് കഴുത്തു ഞെരിച്ച്‌ െകാലപ്പെടുത്തുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു രക്തം കട്ടപിടിച്ച നിലയിലായിരുന്നു. സമീപത്തുനിന്ന് മദ്യക്കുപ്പികളും പലഹാരങ്ങളും കണ്ടെടുത്തു.

ശനിയാഴ്ച സ്‌കൂളില്‍ കായിക ദിനമായിരുന്നു. വൈകുന്നേരം മൂന്നു മണിയായിട്ടും കുട്ടി തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ വന്‍ ജനാവലിയാണ് പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി എസ്പി ആദര്‍ശ് സിദ്ദു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News