രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ തടയണം; ഹര്‍ജിയുമായി എം ടി സുപ്രീംകോടതിയില്‍

‘രണ്ടാമൂഴം’ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ തടയണമെന്നാവശ്യപ്പെട്ട് തടസ ഹര്‍ജിയാണ് എം ടി ഫയല്‍ ചെയ്തിരിക്കുന്നത്.

തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമെന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് എതിരെ ശ്രീകുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് എം ടി യുടെ തടസ്സ ഹര്‍ജി.

2014ല്‍ ആയിരുന്നു ‘രണ്ടാമൂഴം’ സിനിമയാക്കാന്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍.എന്നാല്‍, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല.

തുടര്‍ന്നാണ്, രണ്ടാമൂഴം സിനിമയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിച്ചത്. എം ടിയുടെ പരാതിയെ തുടര്‍ന്ന് മുന്‍സിഫ് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ വിലക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News