തലകുനിപ്പിക്കുന്ന തിരച്ചില്‍; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ പേര് പോണ്‍ സൈറ്റുകളില്‍ ട്രെന്‍ഡിംഗ്

തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം.
ഇപ്പോഴിതാ, മനുഷ്യരുടെ മറ്റൊരു ക്രൂരതയുടെ കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ കാണുന്നത്.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ പേര് പോണ്‍ സൈറ്റുകളില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ലോകത്തെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സൈറ്റുകളിലൊന്നിന്റെ ഇന്ത്യന്‍, പാകിസ്ഥാന്‍ പതിപ്പുകളിലാണ് യുവതിയുടെ പേര് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്.

സൈറ്റിലെ ഈ ലിസ്റ്റില്‍ നിന്ന് ഇരയായ പെണ്‍കുട്ടിയുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News