
വിശപ്പകറ്റാന്‍ വഴിയില്ലാതെ ദുരിതത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനിയുടെ നാല് മക്കളെ ഏറ്റെടുത്ത് ശിശുക്ഷേമസമിതി. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടംബത്തിലെ അമ്മയാണ് തന്റെ ദുരവസ്ഥയറിച്ച് തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ അപേക്ഷ നല്‍കിയത്.
മദ്യപാനിയായ ഭര്‍ത്താവ് വീട്ടുചിലവുകള്‍ക്കുള്ള പണം നല്‍കാതെ കുട്ടികള്‍ പട്ടിണിയിലായതോടെയാണ് 6 മക്കളുടെ അമ്മയായ യുവതി ശിശുക്ഷേമസമിതിയെ സമീപിച്ചത്. സംഭവമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.
മൂത്ത കുട്ടിയ്ക്ക് 7 വയസ്സും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം. കുടുംബത്തിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയ നഗരസഭ കുട്ടികളുടെ അമ്മയ്ക്ക് ജോലി നല്‍കുമെന്ന് ഉറപ്പ് നല്‍കി. മേയര്‍ കെ ശ്രീകുമാര്‍ നേരിട്ടെത്തിയാണ് അമ്മയ്ക്ക് ജോലി വാഗ്ദാനം ന്ല്‍കിയത്.
കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ഫ്ലാറ്റ് അനുവദിക്കുമെന്നും മേയര്‍ അറിയിച്ചു.കുട്ടികളുടെ പഠനച്ചിലവ് നഗരസഭ വഹിക്കുമെന്നും മേയര്‍ ഉറപ്പ് നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here