നിപാ പ്രതിരോധ പ്രവർത്തനത്തിലെ മികവ്; കെ കെ ശൈലജയ്ക്ക് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം

നാഷണൽ ആന്റി ക്രൈം ആൻഡ്‌ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡ്‌ പ്രഖ്യാപിച്ചു. മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെടൽ നടത്തിയ രാജ്യാന്തര, ദേശീയ പ്രതിനിധികൾക്കും കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ രംഗങ്ങളിലെ പ്രതിഭകൾക്കുമാണ് പുരസ്‌കാരം.

നിപ പ്രതിരോധപ്രവർത്തനത്തിലെ മികവ് കണക്കിലെടുത്ത്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ അവാർഡിന്‌ അർഹയായി. എഡിജിപി മനോജ് എബ്രഹാം, ജസ്റ്റിസ് കെമാൽ പാഷ, കൊച്ചി മേയർ സൗമിനി ജെയിൻ, കെ പി ജൈസൽ, സതീഷ് പോൽ വി രാജ് എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക്‌ പുരസ്കാരത്തിന്‌ അർഹരായി.

മാധ്യമ മേഖലയിൽ എം വി നികേഷ്‌കുമാർ, നിഷ പുരുഷോത്തമൻ, ടോം കുര്യാക്കോസ്‌, എൻ കെ ഷിജു, ബീനാ റാണി, അഡ്വ. മനീഷ രാധാകൃഷ്‌ണൻ, അനൂജ സൂസൻ വർഗീസ്‌, ബിനോയ്‌ തോമസ്‌ എന്നിവർക്കാണ്‌ അവാർഡ്‌. കേരള പൊലീസിലെ എട്ട് ഓഫീസർമാരും അവാർഡിന് അർഹരായി.

പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം പത്തിന് പാലാരിവട്ടം റിനായ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ചെയർമാൻ ഡോ. ദിവാശ് തമന്ഗ് ലാമ, ഡോ. സവാദ് മൗലവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News