
ഡോക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകിയ അന്തിമശാസനം അവസാനിച്ചപ്പോൾ ജോലിയിൽ തിരികെ എത്താൻ സന്നദ്ധത പ്രകടിപ്പിച്ചത് 43 പേർ. ബാക്കിയുള്ള 440 പേരെ പിരിച്ചുവിടാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. ഇവർക്ക് പകരം പുതിയ നിയമനം നടത്തും.
ആരോഗ്യവകുപ്പിന് കീഴിൽ 483 ഡോക്ടർമാരും 97 ജീവനക്കാരും ഉൾപ്പെടെ 580 പേർ അനധികൃതമായി സർവീസിൽനിന്ന് വിട്ടുനിൽക്കുന്നു. ഇവരോട് നവംബർ 30 നുമുമ്പ് തിരികെ പ്രവേശിക്കാൻ സർക്കാർ അന്തിമശാസനം നൽകിയിരുന്നു.
അവസരം നൽകിയിട്ടും ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം നേരത്തെ പുറത്താക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here