കൈതമുക്കിലെ വീട്ടമ്മയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി

ദാരിദ്രം മൂലം മക്കളെ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ച മാതാവ് ശ്രീദേവിക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. മാതാവിനെയും കൂടെയുളള രണ്ട് കുട്ടികളെയും സര്‍ക്കാരിന്‍റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം തഹസീല്‍ദാര്‍ നേരിട്ടെത്തിയാണ് അമ്മയേയും ,കുട്ടികളെയും മാറ്റിയത്. മാതാവ് ശ്രീദേ‍വിക്ക് തിരുവനന്തപുരം നഗരസഭയില്‍ താല്‍കാലിക ജോലി നല്‍കുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍. താമസിക്കാന്‍ നഗരസഭയുടെ ഫ്ളാറ്റ് ഉടന്‍ അനുവദിക്കുമെന്നും മേയര്‍.

ദാരിദ്രം മൂലം അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച സംഭവത്തിലാണ് സര്‍ക്കാരിന്‍റെയും തിരുവനന്തപുരം നഗരസഭയുടെയും അടിയന്തിര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. മാതാവ് ശ്രീദേ‍വിക്ക് തിരുവനന്തപുരം നഗരസഭയില്‍ താല്‍കാലിക ജോലി നല്‍കുമെന്നും മേയര്‍ കെ.ശ്രീകുമാര്‍. താമസിക്കാന്‍ നഗരസഭയുടെ ഫ്ളാറ്റ് ഉടന്‍ അനുവദിക്കുമെന്നും കൈതമുക്കിലെ റെയില്‍വേ പുറംമ്പോക്കിലെത്തിയ മേയര്‍ കെ.ശ്രീകുമാര്‍ ഉറപ്പ് നല്‍കി

മാതാവിനെയും കൂടെയുളള രണ്ട് കുട്ടികളെയും സര്‍ക്കാരിന്‍റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം തഹസീല്‍ദാര്‍ നേരിട്ടെച്ചിയാണ് അമ്മയേയും, കുട്ടികളെയും മാറ്റിയത്. തഹസീല്‍ദാര്‍ സുരേഷ്ബാബു, തിരുവനന്തപുരം ജില്ലാ സ്ത്രീ സുരക്ഷാ ഒാഫീസര്‍ ശ്രീലത എന്നീവര്‍ നേരിട്ടെത്തിയാണ് കുട്ടികളെയും മാതാവിനേയും ഏറ്റെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here