മുഖ്യമന്ത്രിക്ക് പിന്നാലെ സ്റ്റൈൽമന്നനും ‘കാലു കൊടുത്ത്’ പ്രണവ്; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

കേരളത്തിന്റെ ഭിന്നശേഷിക്കാരനായ ചിത്രകാരൻ പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിനെ കണ്ട് തന്റെ കാൽ വിരലുകളാൽ വരച്ച ചിത്രം കൈമാറി. പിണറായിയെ അനുകരിച്ച് സ്റ്റൈൽമന്നനും പ്രണവിന്റെ കാലിനാണ് ഷേക്കന്റ് നൽകിയത്.


മുഖ്യമന്ത്രി പിണറായി വിജയൻ പ്രണവിന്റെ കാലിൽ പിടിച്ച് തന്റെ സ്നേഹം പങ്കുവെച്ചത് തമിഴ്നാട്ടിലും വലിയ പ്രചാരം നേടിയിരുന്നു. ഇതിനെ തുടർന്ന് തമിഴ് മ‌ാധ്യമങൾ സംഭവം ഏറ്റെടുത്തു.തനിക്ക് തലൈവറെ കാണണമെന്ന് തമിഴ് മാധ്യമങൾക്ക് നൽകിയ അഭിമുഖത്തിൽ പ്രണവ് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് സ്റ്റൈൽമന്നൻ, പ്രണവിനെ തന്റെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

കേരളമുഖ്യമന്ത്രി പിണറായിവിജയൻസാറുമായി സെൽഫി എടുത്തതു പോലെ രജനികാന്തുമായി സെൽഫി വേണമെന്ന പ്രണവിന്റെ അഭ്യർത്ഥയെ രജനികാന്ത് സെൽഫിക്ക് പോസ് ചെയ്താണ് സ്വീകരിച്ചത്…..കേരള മുതൽവർ ഉങ്കൾ കാലൈ പിടിത്ത് അൻമ്പു കാട്ടിനത് നാനും പത്രിക്കയിൽ വാസിത്തേൻ…എന്ന് രജനി പ്രണവിനോടു പറഞ്ഞു..പ്രണവിനെ രജനീകാന്ത് പൊന്നാടയണിയിച്ചാദരിച്ചു.

മുഖ്യമന്ത്രി പിണറായിവിജയനെ നേരിൽ കണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ടെലിവിഷന്‍ ഷോയില്‍ നിന്നും ലഭിച്ച തുകയുമായി എത്തിയ പ്രണവ് എന്ന ഭിന്നശേഷിക്കാരനായ ചിത്രകാരനുമായി പങ്കുവച്ച നിമിഷങ്ങളെകുറിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഫെയ്‌സ്ബുക്കിലും വാട്‌സപ്പിലും മാത്രമല്ല ട്വിറ്ററിലും പോസ്റ്റ് ചര്‍ച്ചാ വിഷയമായിരുന്നു. കനിമൊഴിയും എആര്‍ മുരുകദോസും ഉള്‍പ്പെടെ അനേകം പ്രമുഖരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News