അത്യപൂര്‍വ്വമായ വെള്ള അണ്ണാനെ കണ്ടെത്തി; ആൽബിനൊ അണ്ണാനെ കണ്ടെത്തിയത് മലയാളി

ഇന്ത്യയിലും വെള്ള അണ്ണാനെ കണ്ടെത്തി. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ നർവ്വാർഹർണ്ണാവാട് ഗ്രാമത്തിൽ എവർഷൈൻ സ്കൂളിന്റെ പരിസരത്താണ് മലയാളിയായ ചന്ദ്രമോഹൻ നായർ ആൽബിനൊ അണ്ണാനെ ക്കണ്ടത്. കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണ ശകലം അകത്താക്കാൻ വെള്ള അണ്ണാൻ എത്തിയപ്പോൾ ചന്ദ്രമോഹൻ ക്യാമറയിൽ പകർത്തുകയായിരുന്നു.

മധ്യപ്രദേശിലെ നർവ്വാർഹർണ്ണാവാട് ഗ്രാമത്തിൽ എവർഷൈൻ സ്കൂളിന്റെ പരിസരത്ത് മലയാളിയായ ചന്ദ്രമോഹൻ നായർ ആൽബിനൊ അണ്ണാനെ കണ്ടെത്തിയതോടെ വിരുന്നെത്തിയ അതിഥിയെ കാണാൻ ധാരാളം പേർ എത്തുന്നു.

വെള്ള അണ്ണാനെ സംരക്ഷിക്കാനാണ് ചന്ദ്രമോഹന്റേയും ഗ്രാമവാസികളുടെയും ശ്രമം. ഭക്ഷണവും നൽകി വരുന്നു.രാജ്യത്ത് ഒരുപക്ഷെ അങനെ കേട്ടു കോൾവി ഇല്ലാത്തതാണ് വെള്ള അണ്ണാൻ. രോമങൾക്ക് നിറം നൽകുന്ന മെലാനിന്റെ അഭാവമാണ് അണ്ണാന് വെള്ള നിറം വരാൻ കാരണം.

പക്ഷെ ഇന്ത്യയിൽ ആൽബിനൊ വിഭാഗം അണ്ണാൻ വംശത്തെ അധികം കണ്ടെത്തിയിട്ടില്ല. ആൽബിനൊ അണ്ണാന്മാർക്ക് സാധാരണ കണ്ണുകൾക്ക് ചുവന്ന നിറമാണ് കാണാറ്,  എന്നാൽ കണ്ണിന് കറുത്ത നിറമുള്ള വെള്ള അണ്ണാന്മാർ അപൂർവ്വങളിൽ അപൂർവ്വമാണ്.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപൂർവ്വ അതിഥിയെ കണ്ടത്.

ഇംഗ്ലണ്ടിൽ 50 തോളം വെള്ള അണ്ണാൻ ഉണ്ടെന്നാണ് കണക്ക്. ലോകത്താകമാനം എത്ര വെള്ള അണ്ണാന്മാർ ഉണ്ടെന്ന് കണക്കുകൾ ഇല്ലെങ്കിലും 1000 ത്തിൽ താഴയെ ജനവാസ കേന്ദ്രങ്ങളിൽ ഉണ്ടാകൂ. എന്നാൽ വനങളിലെ കണക്ക് ലഭ്യമല്ല. അമേരിക്കയിലും യൂറോപ്പിലും വെള്ള അണ്ണാന്മാരെ കുറിച്ച് പഠനം നടത്തുമ്പോൾ ഏഷ്യായിൽ കാര്യമായ പഠനങൾ ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News