കെെതമുക്കിലെ വീട്ടമ്മയുടെ ദുരവസ്ഥ; പിന്നില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ

ദാരിദ്രം മൂലം അമ്മ മക്കളെ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ വെളിവാകുന്നു. മുന്‍ മന്ത്രിയും എംഎല്‍എയായ വിഎസ് ശിവകുമാര്‍ ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷമായി പ്രതിധാനം ചെയ്യുന്ന മണ്ഡലത്തിലാണ് കയറികിടക്കാന്‍ കൂരയില്ലാതെ കുരുന്നുകള്‍ ജീവിച്ചിരുന്നത്.

പത്ത് വര്‍ഷത്തിലേറെയായി ബിജെപി പ്രതിധാനം ചെയ്യുന്ന ശ്രീകണ്ഠേശ്വരം വാര്‍ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലായിരുന്നെന്നാണ് പ്രദേശവാസികളുടേ പരാതി.

ദാരിദ്രം മൂലം അമ്മ മക്കളെ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ് . അഞ്ച് വര്‍ഷത്തിത്തോളം പ്രദേശത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായിരുന്ന വി എസ് ശിവകുമാര്‍ ഒരിക്കല്‍ പോലും ഇവിടേക്ക് വന്നിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

ഇപ്പോ‍ഴും ഈ പ്രദേശത്തെ എംഎല്‍എയായ വിഎസ് ശിവകുമാര്‍ ഇത്ര വലിയ സംഭവം ഉണ്ടായിട്ടും അവടേക്ക് എത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിക്കുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഈക്കാര്യം പരാതിയായി ഉന്നയച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ക‍ഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ബിജെപി പ്രതിധാനം ചെയ്യുന്ന ശ്രീകണ്ഠേശ്വരം വാര്‍ഡിലാണ് ഈ സംഭവം നടന്നത്. നിലവിലെ കൗണ്‍സിലറായ ബിജെപി അംഗം കോമളവല്ലി ഇതുവരെ ഇവിടെയെത്തിയില്ല. സംഭവം അറിഞ്ഞ് അവടെയെത്തിയ കോമളവല്ലിയെടെ ഭര്‍ത്താവും മുന്‍ കൗണ്‍സിലറുമായ രാജേന്ദ്രന് നേരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. എന്നാല്‍ തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ സഹായം ഉണ്ടായിരുന്നതായി കുട്ടികളുടെ മാതാവ് ശ്രീദേ‍വി പറയുന്നു.തങ്ങളാലാവും വിധത്തിലുളള സഹായം നല്‍കിയിരുന്നതായി പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരും പറയുന്നു

സംഭവം അറിഞ്ഞെത്തിയ വിഎം സുധീരനും, രമേശ് ചെന്നിത്തലയുടേയും പ്രതികരണം കരുതലോടയാരിരുന്നു. ലൈഫ് പദ്ധതിയില്‍ പെടുത്തി ശ്രീദേവിക്ക് വീട് നല്‍കാന്‍ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News