നടൻ ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നപരിഹാരത്തിന്‌ സിനിമാ സംഘടനകളൊന്നും സമീപിച്ചിട്ടില്ലെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. താരസംഘടനയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയും ഇടപെടുന്നതായി വാർത്തകൾ കണ്ടെങ്കിലും ആരും സമീപിച്ചിട്ടില്ലെന്ന്‌ പ്രസിഡന്റ്‌ എം രഞ്ജിത്ത്‌ പറഞ്ഞു.

താരസംഘടനയും ഫെഫ്‌കയും പ്രശ്‌നത്തിലിടപെടുമെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മ ഭാരവാഹികൾക്കിടയിൽ വ്യത്യസ്‌ത അഭിപ്രായമുള്ളതായാണ്‌ വിവരം. നേരത്തെ തർക്കമുണ്ടായപ്പോൾ സംഘടനാ ഭാരവാഹികൾ ഇടപെട്ടിട്ടും ഫലം കാണാനായില്ല.

ഈ സാഹചര്യത്തിലാണ്‌ താരസംഘടന ഇടപെടാൻ മടിക്കുന്നത്‌. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും സിനിമകൾ ഉപേക്ഷിക്കരുതെന്നുമാവശ്യപ്പെട്ട്‌ ഫെഫ്‌ക നിർമാതാക്കളുടെ സംഘടനയ്‌ക്ക്‌ കത്ത്‌ നൽകുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും തിങ്കളാഴ്‌ചയും നൽകിയില്ല