
സൂചന പണിമുടക്ക് നടത്തിയതിന്‍റെ പേരില്‍ കമ്പനി അടച്ചുപൂട്ടി തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് ക്ലെലിമിറ്റഡ്. രണ്ടായിരത്തി പതിനാറില്‍ ഉണ്ടാക്കിയ വേദനവ്യവസ്ഥ കരാര്‍ ഇതുവരെയും കമ്പനി പുതുക്കിയിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തിയിട്ടും കമ്പനി ഇവരുടെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.
വേദനവ്യവസ്ഥയുമായി ബന്ധപ്പെട്ട കരാര്‍ വര്‍ഷങ്ങളായി പുതുക്കാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് ക്ലെലിമിറ്റഡിലെ തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയത്. അതിന് മുന്നറിയിപ്പ് നല്‍കാതെ എന്നന്നേക്കുമായി സ്ഥാപനം അടച്ചു പൂട്ടി പ്രതികാര നടപടിയാണ് കമ്പനി കൈകൊണ്ടത്. മണ്ണില്‍ നിന്ന് ചൈനീസ് ക്ലെ വേര്‍തിരിക്കുന്ന പ്രവര്‍ത്തിയാണ് കൊച്ചുവേളിയിലെ പ്ലാന്‍റില്‍ നടന്നിരുന്നത്.
ഏറെ ദുഷ്ക്കരമായ ഈ ജോലി ഇവിടുത്തെ തൊഴിലാളികളുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചിരുന്നു. തൊഴിലാളികളുടെ ഈ കഷ്ടപ്പാടിനെല്ലാം പുല്ലുവില നൽകുന്ന കമ്പനി ഇവർക്ക് ശമ്പളം പോലും കൃത്യമായി നല്‍കിയിട്ടില്ല. സഹികെട്ടാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. പക്ഷേ അപ്രതീക്ഷിതമായ കമ്പനിയുടെ അടച്ചുപൂട്ടല്‍ ഇവരെയാകെ പ്രതിസന്ഥിയിലാക്കി.
എന്നാൽ മണ്ണു ഖനനത്തിനാവശ്യമായ അനുമതി ലഭിക്കുന്നില്ല എന്നതാണ് അടച്ചുപൂട്ടലിന് കമ്പനിയുടെ വിശദീകരണം. സര്‍ക്കാരിടപെട്ട് ഖനനത്തിനാവശ്യമായ പ്രത്യേക അനുമതി നേരത്തെ കമ്പനിക്ക് നല്‍കിയിരുന്നു. ഇക്കാര്യത്തിൽ കമ്പനി ഒളിച്ചുകളി നടത്തുന്നു എന്നും ആക്ഷേപമുയരുന്നുണ്ട്.
എഴുപത്തിയൊന്ന് കോടിരൂപ കഴിഞ്ഞ വര്‍ഷം മാത്രം കമ്പനിക്ക് ലാഭം ലഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ കൂടിയാണ് കമ്പനിയുടെ തൊഴിലാളി വിരുദ്ധ നടപടി എന്നത് ഇരട്ടത്താപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here