ബാംഗ്ലൂർ മഡിവാളയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളികളായ യുവതീയുവാക്കൾ മരിച്ച സംഭവത്തിൽ മാധ്യമ വർത്തകൾക്കെതിരെ മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും.

തൃശൂർ സ്വദേശിയായ ശ്രീ ലക്ഷ്മിയെയും പാലക്കാട് സ്വദേശിയായ അഭിജിത്തിനെയും ഒക്ടോബർ 11മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് ബന്ധുക്കളും ബാംഗ്ലൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണണത്തിലാണ് 41 ഓളം ദിവസത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിക്കുമ്പോഴും കാര്യങ്ങൾ പെരിപിച്ച് കാട്ടുന്ന ചില മാധ്യമ വർത്തകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലക്ഷ്മിയുടെ വീട്ടുകാരും നാട്ടുകാരും…