നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ പതിച്ച വിക്രം ലാന്ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രം താരതമ്യം ചെയ്താണ് കണ്ടെത്തല്‍. ചിത്രത്തില്‍ നിന്ന് ലാന്‍ഡറിനെ കണ്ടെത്തിയത് ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രമണ്യമാണ്. ഇദ്ദേഹത്തിന് നാസ നന്ദി അറിയിക്കുകയും ചെയ്തു.