നല്ല മനുഷ്യരെ കാണണമെങ്കില്‍ കാസര്‍കോഡ് പോകണം; കലോത്സവത്തിനെത്തിയ അധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു

നല്ല മനുഷ്യരെ കാണണമെങ്കില്‍ കാസര്‍കോഡ് പോകണം. കലോത്സവത്തിനെത്തി വീടുകളിലെ സഹവാസ ക്യാമ്പില്‍ കഴിഞ്ഞ അനുഭവത്തെക്കുറിച്ച് അധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു. പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിലെ പ്രധാനാധ്യാപകന്‍ സ്‌ക്കൂളിലെ സ്വീകരണത്തിലാണ് കാസര്‍കോഡുകാരുടെ സ്‌നേഹത്തെക്കുറിച്ച് വികാര നിര്‍ഭരമായി സംസാരിച്ചത്.

ഹൃദയത്തിന്റെ വടക്ക് കിഴക്കേയറ്റത്ത് കാസര്‍കോഡുകാര്‍ക്കൊരിടം വെച്ചാണ് കലോത്സവത്തിനെത്തിയവര്‍ മടങ്ങിയത്. കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയവരെ വീടുകളിലേക്ക് കൈപിടിച്ചു കൊണ്ടു പോയി ചേര്‍ത്തു പിടിച്ച് നാല് ദിവസം താമസവും ഭക്ഷണവും ആവോളം സ്‌നേഹവും നല്‍കിയ കാസര്‍കോഡുകാരെക്കുറിച്ച് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസി ലെ പ്രധാനാധ്യാപകന്‍ വിജയന്‍ വി ആനന്ദിന്റെ ഈ വാക്കുകളാണ് അതിന് തെളിവ്

കലോത്സവത്തിയവരെ നഗര പരിസരത്തെ 150 ലേറെ വീടുകളിലാണ് താമസിപ്പിച്ചിരുന്നത്. അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബാണ് വീടുകളിലൊരുക്കിയ സഹവാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് കലോത്സവ വേദിയിലെത്തുന്നവര്‍ക്ക് വീടുകളില്‍ താമസമൊരുക്കുന്നത്.

ജനകീയ പങ്കാളിത്തത്തോടെ ഗ്രാമോത്സവങ്ങളായി കലോത്സവത്തെ മാറ്റാനുള്ള ശ്രമം നടക്കുമ്പോള്‍ ഒരുമയും സ്‌നേഹവും പങ്കുവെയ്ക്കുന്ന അനുകരണീയ മാതൃകയാണ് കാസര്‍കോഡ് പകര്‍ന്നു നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News