റെയില്‍വേയെ തകര്‍ത്ത് കേന്ദ്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎജി റിപ്പോര്‍ട്ട്; വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു; പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട നിലയില്‍

ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി റിപ്പോര്‍ട്ട്. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി പുറത്തുവിട്ടത്.

രണ്ടുവര്‍ഷത്തിനിടെ വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു. പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട നിലയില്‍. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടി. ലക്ഷം കോടിയുടെ നിര്‍മാണപ്രവര്‍ത്തനം സ്തംഭിച്ചു. പൊതുമേഖലാസ്ഥാപനങ്ങളായ എന്‍ടിപിസി, ഇര്‍കോര്‍ എന്നിവയില്‍ നിന്ന് ചരക്കുകൂലിയായി ഏഴായിരം കോടിയിലേറെ മുന്‍കൂര്‍ വാങ്ങിയിരുന്നില്ലെങ്കില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയേനെ.

മൂലധനച്ചെലവില്‍ ആഭ്യന്തരവിഭവങ്ങളിലൂടെയുള്ള വിഹിതം 2014-15ല്‍ 26.14 ശതമാനമായിരുന്നത് 2017-18ല്‍ 3.01 ശതമാനമായി ഇടിഞ്ഞു.

കേന്ദ്രബജറ്റില്‍ റെയില്‍വേക്ക് നീക്കിവെക്കുന്ന തുക കുറഞ്ഞു. ചെലവിനായി കടമെടുപ്പിലേക്ക് അമിതമായി നീങ്ങുന്നത് സ്ഥിതി പരിതാപകരമാക്കും. മൂന്ന് വര്‍ഷമായി റെയില്‍ ബജറ്റുമില്ല. പൊതുബജറ്റിന്റെ അനുബന്ധം മാത്രമാക്കി.

വരുമാനമിച്ചം താഴോട്ട് റെയില്‍വേയുടെ വരുമാനമിച്ചം 2015-16ല്‍ 10505.97 കോടി ആയിരുന്നത് 2017-18ല്‍ 1665.61 കോടിയായി. റെയില്‍വേയുടെ പ്രവര്‍ത്തന ചെലവ് കൂടി. 100 രൂപ വരുമാനത്തിനായി റെയില്‍വേക്ക് 2017-18ല്‍ 98.44 രൂപ ചെലവിടേണ്ടിവന്നു. 2008-09ല്‍ ഇത് 90.46 രൂപയായിരുന്നു.

രാജ്യത്തെ പൊതുമേഖലാസ്ഥാപങ്ങള്‍ ഒന്നൊന്നായി കേന്ദ്രസര്‍ക്കാര്‍ വിറ്റുതുലക്കുകയാണ്. മോദി അധികാരത്തില്‍വരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനമായിരുന്നു റെയില്‍വേ. ഇവിടെയും സ്വകാര്യവല്‍കരണത്തിന്റെ ആദ്യ ചുവടുകള്‍ കണ്ടുകഴിഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here