സ്വന്തം അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ അച്ഛന്‍ ക്രൂരമായി കെട്ടിയിട്ട് പീഡിപ്പിച്ചു. തന്റെ ബന്ധം കണ്ടുപിടിച്ചതിന്റെ പ്രതികാരമായാണ് മകളെ ഇയാള്‍ പീഡനത്തിന് ഇരയായത്. 17 വയസ്സുകാരിയാണ് അച്ഛനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം.

അച്ഛന്‍ തന്നെ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അച്ഛന്റെ വിവാഹേതരബന്ധം നേരിട്ടു കാണാനിടയായതിനെത്തുടര്‍ന്നാണ് അച്ഛന്‍ തന്നെ കെട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിച്ചത് എന്നാണ് പൊലീസിനു നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്.

പെണ്‍കുട്ടിയുടെ അമ്മാവനാണ് പരാതി നല്‍കിയിരിക്കുന്നത്. അച്ഛന്റെ ബന്ധനത്തില്‍ നിന്ന് എങ്ങനെയോ രക്ഷപെട്ട് അമ്മാവന്റെയരികിലെത്തിയ പെണ്‍കുട്ടി താന്‍ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി തുറന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മാവന്‍ ഞങ്ങളെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയുമായി അച്ഛന്‍ ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞെന്നും അവര്‍ അടുത്തിടെ പുനര്‍ വിവാഹിതയായെന്നും പെണ്‍കുട്ടി അച്ഛനൊപ്പമായിരുന്നു താമസമെന്നും അമ്മാവന്‍ പറയുന്നു. വെള്ളിയാഴ്ച പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടി അച്ഛന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് തന്റെയടുത്തെത്തിയതെന്നും അവളുടെ കാലില്‍ കെട്ടിയിട്ട കയറിന്റെ അംശങ്ങളുണ്ടായിരുന്നെന്നും അയാള്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ന്യൂനപക്ഷസമുദായത്തിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സെല്ലിലേക്ക് കേസ് കൈമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഗിരിധര്‍ സിങ് പറഞ്ഞു.