പഴകിയ ഭക്ഷണം, വൃത്തിയില്ല; സന്നിധാനത്തെ ഹോട്ടലുകളില്‍ നിന്ന് ഇതുവരെ ഈടാക്കിയത് 2,19,000 രൂപ

പത്തനംതിട്ട: സന്നിധാനത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയ ഹോട്ടലുകളില്‍ നിന്ന് ഇതുവരെ 2,19,000 രൂപ പിഴ ഈടാക്കി.

ഡ്യൂട്ടി മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം, വൃത്തിഹീനമായ സാഹചര്യം എന്നിവ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് അറിയിച്ചു.

വരും ദിവസങ്ങളിലും പരിശോധന തുടരും. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു. ശരിയായ തിരിച്ചറിയല്‍ രേഖകളില്ലാത്ത ടോളി തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News