നിലപാട് മാറ്റി ‘വെയില്‍’ സംവിധായകന്‍; ഷെയിന്‍ മടങ്ങി വരണമെന്ന് അഭ്യര്‍ത്ഥന

കൊച്ചി: ഷെയിന്‍ വിഷയത്തില്‍ നിലപാട് മാറ്റി വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്.

ഷെയിന്‍ മടങ്ങി വരണമെന്നും സിനിമ പൂര്‍ത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശരത് പറഞ്ഞു. ചിത്രം പാതിവഴിയില്‍ നിന്നത് തെറ്റിധാരണ മൂലാണെന്നും വിഷയത്തില്‍ ഫെഫ്ക ഇടപെടണമെന്നും ശരത് ആവശ്യപ്പെട്ടു.

ഷെയിന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു. എല്ലാ പ്രശ്നങ്ങളും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹമൈന്നും ശരത് പറഞ്ഞു.

ശരത്തിന്റെ ആദ്യ സംവിധാന സംരഭമാണ് വെയില്‍. ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയിന്‍ വിലക്ക് നേരിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News