
തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുയെന്ന് പ്രഖ്യാപിച്ച ഫിറോസ് കുന്നംപറമ്പിലിനെ ട്രോളി സോഷ്യല്‍മീഡിയ. ആരോപണങ്ങളില്‍ മനംമടുത്താണ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്നതെന്ന് പറഞ്ഞ ഫിറോസിനെ, ഇനിയെങ്കിലും ജോലി ചെയ്ത് ജീവിക്കാനാണ് സോഷ്യല്‍മീഡിയ നിര്‍ദേശിക്കുന്നത്.
പ്രതികരണങ്ങളില്‍ ചിലത്:
”ഇക്കയെ കുറേ സപ്പോര്‍ട്ട് ചെയ്തത ഞാന്‍… ബൈ ത ബൈ ആ ഇന്നോവ തരുമോ…. ഇത്രേം സപ്പോര്‍ട്ട് ചെയ്തത് അല്ലെ… ?”
”അത്യാവശ്യത്തിനു വീട്, കാറ്, ബാക്കി ഒക്കെ ആയില്ലേ…. അപ്പൊ പിന്നെ പിടിക്കപ്പെടും മുമ്പേ നിര്‍ത്തുന്നതല്ലേ ബുദ്ധി.”
”അയ്യോ സേട്ടാ പോകല്ലെ എന്ന് പറയുന്ന കമന്റ് കാണാന്‍ വേണ്ടിയുള്ള സൈക്കോളജിക്കല്‍ മൂവാണെങ്കില്‍ മതിയാക്കി പോവുക.”
”അപ്പൊ വീടിന്റെ കാര്യം യെന്താകും”
”അയ്യോ ചേട്ടാ പോകല്ലെ… അയ്യോ ചേട്ടാ പോകല്ലെ…ചേട്ടനില്ലേല്‍ നാട് നശിച്ചു പോകും.”
”അദ്ധ്യാനിച്ചു ജീവിക്കാന്‍ നോക്ക് … അത്യാവശ്യത്തിന് ആയില്ലെ .. കാറ്. ,വീട് ..etc …”
തിരുവനന്തപുരത്തെ ഒരു സ്ത്രീയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഫിറോസിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.
എഴുലക്ഷം രൂപ തിരുവനന്തപുരത്തെ ഒരു രോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയെന്നാണ് ആരോപണം. ഇതോടെയാണ് പെട്ടെന്ന് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് പ്രഖ്യാപിച്ചത്.
നേരത്തെ, ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും പരാതി ലഭിച്ചിരുന്നു. സേവനപ്രവര്‍ത്തനങ്ങളുടെ മറവില്‍ സഹതാപ തരംഗം സൃഷ്ടിച്ച് വിദേശത്തുനിന്നു കോടിക്കണക്കിനു രൂപ സമാഹരിച്ചു, രോഗികളെ മറയാക്കി സമാഹരിക്കുന്ന കോടിക്കണക്കിനു രൂപ ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു അജി തോമസ് എന്നയാള്‍ നല്‍കിയ പരാതി.
200 കോടിയോളം രൂപയുടെ വിദേശ ഫണ്ടാണ് ഫിറോസ് കൈകാര്യം ചെയ്തത്. ഇത് ദേശവിരുദ്ധമാണെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീലും വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here