മാധ്യമങ്ങളുടെ മറ്റൊരു കുപ്രചരണം കൂടി പൊളിഞ്ഞു; കുട്ടി മണ്ണ് തിന്നത് പട്ടിണി മൂലമല്ലെന്ന് അമ്മ; ”മണ്ണ് വാരി തിന്നുന്നത് ശീലം, എത്ര വിലക്കിയാലും അത് മാറ്റാറില്ല”

കൈതമുക്കിലെ കുട്ടികള്‍ മണ്ണ് വാരി തിന്നത് പട്ടിണി മൂലമല്ലെന്ന് കുട്ടികളുടെ അമ്മ ശ്രീദേവി. അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും എത്ര വിലക്കിയാലും കുട്ടി ആ ശീലം മാറ്റില്ലെന്നും അമ്മ പറഞ്ഞു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ പിഞ്ചുകുട്ടി മണ്ണ് വാരി തിന്നു എന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് തെളിക്കുന്ന പ്രതികരണമാണ് കുട്ടികളുടെ മാതാവ് ശ്രീദേവി പങ്ക് വെയ്ക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ശ്രീദേവി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീദേവി-കുഞ്ഞുമോന്‍ ദമ്പതികളുടെ രണ്ട് വയസ് മാത്രം പ്രായമുള്ള അഞ്ചാമത്തെ മകനാണ് ഇന്നലെ ശിശുക്ഷേമ സമിതി ജീവനക്കാര്‍ കുട്ടികള്‍ ദത്ത് എടുക്കാന്‍ എത്തിയപ്പോള്‍ കൈയ്യില്‍ പറ്റിയ മണ്ണ് തിന്നുന്നത് കണ്ടത്.

ഇത് പട്ടിണി മൂലം ആണെന്ന ജീവനക്കാരുടെ തെറ്റിധാരണ കൊണ്ടാവാം വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നത്. എന്നാല്‍ കുട്ടിയുടെ സ്വഭാവവൈകല്യം മൂലമാണിത് സംഭവിച്ചതെന്ന് കുട്ടികളുടെ മാതാവ് തന്നെ വ്യക്തമാക്കിയതോടെ കേരളത്തിനെതിരായ മറ്റൊരു കുപ്രചരണം കൂടി പൊളിയുകയാണ്.

പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങള്‍ക്കും വീട് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയുടെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട് നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News