യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ക്കാരെ ആക്രമിച്ച കെ എസ് യു ക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൻന്റോൺമെന്റ് സ്റ്റേഷനിലെക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി.
മാർച്ച് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബ് ഉദ്ഘാടനം ചെയ്തു. പൊലീസ് നടപടിക്കെതിരെ സ്റ്റേഷന് മുന്നിലെ റോഡിൽ പ്രവർത്തകർ കുത്തിയിരുന്നു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ ഉറപ്പിൻമേൽ എസ്എഫ്ഐ പ്രവർത്തകർ സമരമവസാനിപ്പിച്ചു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഭിജിത്ത്, യൂണിവേഴ്സിറ്റി കോളേജ് എഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ റിയാസ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

Get real time update about this post categories directly on your device, subscribe now.