തൃശൂരിലെ എടിഎം കവർച്ചാ ശ്രമം, പിടിയിലായത് സജീവ ആർഎസ്എസ് പ്രവർത്തകർ

തൃശൂർ പഴയന്നൂർ കൊണ്ടാഴി പാറമേൽപ്പടി എസ്ബി ടി എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് സജീവ ആർഎസ്എസ് പ്രവർത്തകർ. പാലക്കാട് സ്വദേശികളായ തൃക്കടീരി മാങ്ങോട് കരുവാക്കോണം അടവക്കാട് വീട്ടിൽ പ്രജിത് (25), വാണിയംകുളം തൃക്കംകോട് കല്ലംപറമ്പ് വീട്ടിൽ രാഹുൽ (23) എന്നിവരാണ് പിടിയിലായത്. ശബരിമല മുൻ നിർത്തി ആർഎസ്എസ് സംഘടിപ്പിച്ച ആക്രമങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു പ്രതികൾ.

പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഗ്യാസ്കട്ടർ ഉപയോഗിച്ച് കവർച്ച നടത്താൻ ശ്രമമുണ്ടായത്. ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നപ്പോൾ പ്രതികൾ ഓടിമറയുകയായിരുന്നു. മെഷീൻ ഭാഗികമായി തകർക്കപെട്ടിരുന്നു. ഓടിരക്ഷപെടവേ കളവിനായി വന്ന വാഗനർ സമീപത്ത് കാർ പാർക്ക് ചെയ്തിരുന്നു. സമീപത്തുനിന്ന് ഗ്യാസ്കട്ടറും, ആയുധങ്ങളും കണ്ടെത്തിയിരുന്നു. രക്ഷപെട്ട പ്രതികൾ ഓട്ടോയിൽ വടക്കാഞ്ചേരിയിലെത്തി ട്രയിനിൽ കൊരട്ടിയിലെത്തി. വീണ്ടും തൃശൂരിലെത്തിയപ്പോഴാണ് പ്രതികളെ കുടുക്കിയത്.

ഒറ്റപാലത്ത് ഇരുവരും ചേർന്ന് നടത്തിയ ഹോട്ടൽ ബിസിനസ്സ് തകർന്നപ്പോഴുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഈ എ.ടി.എം കവർച്ച സാഹസികതയ്ക്ക് ഇവർ തുനിഞ്ഞത്. മുൻപ് സമാനമായി ഒറ്റപ്പാലത്ത് എ.ടി.എം കവർച്ചാശ്രമം നടത്തിയിരുന്നു. അന്നും പണം എടുക്കാനായില്ല. ഉളി കൊണ്ട് കുത്തിതുറക്കാനാണ് അന്ന് ശ്രമിച്ചത്. ഇത്തവണ കോയമ്പത്തൂർ പോയി ആസൂത്രിതമായി ഗ്യാസ് കട്ടറടക്കമുള്ള ആയുധങ്ങൾ വാങ്ങിയാണ് എത്തിയത്. രാഹുലിന്റെ സുഹൃത്തായ സുഭാഷിന്റെ വാഹനത്തിലാണ് ഇവരെത്തിയത്.

ഒഴിഞ്ഞ പ്രദേശത്തെ എ.ടി.എം സെൻറർ തിരഞ്ഞെടുത്താണെത്തിയത്. നാട്ടുകാരുണർന്നപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാൻ മണിക്കൂറുകൾക്കം വലവിരിച്ച പോലീസ് ബുദ്ധിപരമായ നീക്കത്തിലൂടെയാണ് കുടുക്കിയത്.

സെപ്ഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷംസുദ്ദീൻ, സിറ്റി എ.സി.പി വി.കെ രാജു എന്നിവരുടെ നേതൃത്വത്തിൽ പഴയന്നൂർ ഇന്സ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്.ഐ കെ.ജി ജയപ്രദീപ്, ജില്ലാ ക്രൈം സ്ക്വാഡ് എസ്.ഐ മാരായ ഗ്ലാഡ്സ്റ്റൻ, റാഫി , പോലീസുകാരായ കെ.ആർ പ്രദീപ്, എസ്. അജയഘോഷ്, ടി.പി പ്രസാദ്, ഡിജോ വാഴപ്പിള്ളി, പി.വി ബ്രിജേഷ് എന്നിവരാണ് തന്ത്രപരമായി പ്രതികളെ കുടുക്കി അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News