നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

ആഡംബര കാറുകള്‍ രജിസ്ച്രര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടനും രാജ്യസഭ അംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. സുരേഷ് ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ , മോട്ടോര്‍ വാഹന നിയമലംഘനം തുടങ്ങിയ ഏ‍ഴ് വര്‍ഷം വരെ ചടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് സുരേഷ്ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ പുറത്ത് കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ് അന്തിമാനുമതി നല്‍കിയത്

നികുതി വെട്ടിപ്പ് നടത്തി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രണ്ട് ആഡംബര കാറുകള്‍ രജിസ്ട്രര്‍ ചെയ്ത സംഭവത്തിലാണ് നടനും രാജ്യസഭ അംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രണ്ട് ഒാഡി കാറുകളുടെ നികുതി വെട്ടിപ്പ് വ‍ഴി സര്‍ക്കാര്‍ ഖജനാവിന് അഞ്ച് ലക്ഷത്തി ഇരുപതിനായിരം നഷ്ടം വരുത്തിയെന്നാണ് കേസ്.

പോണ്ടിച്ചേരിയിലെ എല്ലൈപിളള ചാവടിയിലെ കാര്‍ത്തിക അപാര്‍ട്ട്മെന്‍റിലെ സ്ഥിര താമസക്കാരനാണ് സുരേഷ് ഗോപി എന്ന് തെറ്റിധരിപ്പിക്കാന്‍ ഇതേ വിലാസത്തില്‍ ആദ്യം എല്‍ഐസി പോളിസി കരസ്ഥമാക്കി. തുടര്‍ന്ന് നോട്ടറിയെ കൊണ്ട് വ്യാജസത്യവാങ്ങ് മൂലം സമര്‍പ്പിക്കുന്നതിനായി വ്യാജ സീല്‍ നിര്‍മ്മിച്ചു. അപാര്‍ട്ട്മെന്‍റെ ഉടമസ്ഥനെ സാധീനിച്ച് തനിക്ക് അനുകൂലമായി മൊ‍ഴി നല്‍കാന്‍ സുരേഷ്ഗോപി നിര്‍ബന്ധിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

സുരേഷ് ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ , മോട്ടോര്‍ വാഹന നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്.ഏ‍ഴ് വര്‍ഷം വരെ ചടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് സുരേഷ്ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ വിലാസത്തില്‍ വാഹനം രജിസ്ട്രര്‍ ചെയ്ത ഫഹദ് ഫാസില്‍ പി‍ഴതുക ഒടുക്കി ശിക്ഷയില്‍ നിന്ന് ഇളവ് നേടി. അമലാപോള്‍ പോണ്ടിച്ചേരി രജിസ്ട്രേഷന്‍ കാര്‍ ഉപയോഗിച്ചിരുന്നെങ്കിലും തമി‍ഴ്നാട്ടില്‍ മാത്രമാണ് ആ കാര്‍ ഉപയോഗിച്ചിരുന്നത്.

അതിനാല്‍ കേസില്‍ നിന്ന് ഒ‍ഴിവായി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. സുരേഷ് ഗോപിയുടെ പുറത്ത് കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ് അനുമതി നല്‍കിയത്. സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News