മദ്രാസ് ഹൈക്കൈടതിയുടെ ഇടപെടലിൽ സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ്.

ഈ സാഹചര്യം കൂടി പ്രധാനമന്ത്രിയെ നേരിൽ കാണുമ്പോൾ ധരിപ്പിക്കും. തനിക്ക് അന്വേഷണം പൂർത്തിയാക്കി പ്രതികളെ പിടികൂടാൻ തമിഴ്നാട് അന്വേഷണ സംഘം നൽകിയ ഉറപ്പ് അവർ പാലിക്കുമെന്നു തന്നെ വിശ്വസിക്കുന്നു.

അവർ പറഞ്ഞ സമയത്തിനു ശേഷവും നീതി ലഭിക്കുന്നില്ലെങ്കിൽ തന്റെ മകളുടെ മരണത്തെ സംബന്ധിക്കുന്ന കൂടുതൽ തെളിവുകൾ മാധ്യമങളിലൂടെ പുറത്തു വിടുമെന്നും ലത്തീഫ് പറഞ്ഞു.