
രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പഠനങ്ങള്‍. മധ്യപ്രദേശിലെ ഭോപാല്‍, ഗ്വാളിയോര്‍, രാജസ്ഥാനിലെ ജോധ്പുര്‍ എന്നിവിടങ്ങളില്‍ 90ശതമാനം സ്ത്രീകളും സുരക്ഷിതരല്ല. പ്രധാനപ്പെട്ട ഈ മൂന്നുനഗരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു.
സാമൂഹ്യസംഘടന സേഫ്റ്റിപിന്‍, സര്‍ക്കാര്‍ സംവിധാനം കൊറിയ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി, സര്‍ക്കാരിതര സംഘടന ഏഷ്യാ ഫൗണ്ടേഷന്‍ എന്നിവയാണ് പഠനം നടത്തിയത്.
Comments