2018 ലെ മഹാ പ്രളയത്തിൽ ജീവൻപണയം വെച്ച് പമ്പ നീന്തി കടന്ന് അയ്യപ്പന് നിറപുത്തിരിക്കുള്ള നെൽകതിർ എത്തിച്ച രണ്ടു യുവാക്കൾക്ക് സഹായം നൽകുന്നത് നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം പരിഗണിക്കും.

പ്ലാപ്പള്ളി സ്വദേശികളായ ബിനു എന്ന കറുപ്പനും ജോബിയുമാണ് അതി സാഹസികമായി പമ്പയാറ് നീന്തി അയപ്പന് നിറപുത്തിരിക്ക് നെൽക്കതിർ എത്തിച്ചത്. സി.ഐ.ടി.യു തൊഴിലാളികളായ ഇവർ ഇന്നും ശബരിമലയുടെ സംരക്ഷകരാണ്.