ശബരിമല: ഇതുവരെ ദർശനം നടത്തിയത് 7.7 ലക്ഷം പേര്‍

ശബരിമലയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേർ ദർശനം നടത്തി. തീർത്ഥാടനമാരംഭിച്ച് പതിനെട്ട് ദിവസത്തൊ പൊലീസിന്റെ കണക്കാണിത്.തീരക്കേറുന്നതിനാൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്.
ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചതിന് ശേഷം 7.7 ലക്ഷംപേര്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി പോയെന്നാണ് പൊലീസിന്റെ ഔദ്യോഗിക കണക്ക്.

ഡിസംബർ രണ്ടാം തീയതി വരയുള്ള കണക്കാണിത്. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കു ചെയ്താണ് എത്തിയത്. 3,823 പേര്‍ പുല്‍മേടു വഴി സന്നിധാനത്തെത്തി ദർശനം നടത്തി. ഡിസംബര്‍ രണ്ടിന് മാത്രം 52,060 പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.

വെര്‍ച്വല്‍ക്യൂവില്‍ ബുക്കു ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ബുക്കു ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും ക്രമസമാധാന പ്രശ്നങ്ങളില്ലാതെ സുഗമമായി തീര്‍ഥാടനം നടത്താവുന്ന സാഹചര്യമാണുള്ളതെന്ന് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എ.ശ്രീനിവാസ് പറഞ്ഞു.

മണ്ഡലകാല മാരംഭിച്ച് ഇതുവരെ വിറ്റത് 20 ലക്ഷം ടിന്‍ അരവണയാണ്. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന്‍ തയ്യാറാക്കിയിട്ടുമുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പ്പാദിപ്പിക്കുന്നു. ഒമ്പത് ലക്ഷം പാക്കറ്റ് അപ്പം ഇതു വരെ വിറ്റുപോയി. രണ്ട് ലക്ഷം പാക്കറ്റ് അപ്പം തയ്യാറാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News