
കൊറിയയിലെ ഏറ്റവും വലിയ തുറമുഖവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ തുറമുഖവുമായ ബുസാന്‍ പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ബുസാന്‍ പോര്‍ട്ട് അതോറിറ്റി (ബിപിഎ) പ്രസിഡന്റ് കി ചാന്‍ നാം സംഘത്തെ സ്വീകരിച്ചു.
കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെയും തുറമുഖ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനും കേരളത്തിന്റെ തുറമുഖങ്ങളും ഹാര്‍ബാറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രി ബിപിഎയോട് അഭ്യര്‍ത്ഥിച്ചു.
ബിപിഎയിലേക്ക് ജോലി ചെയ്യാനും പഠിക്കാനും ഉദ്യോഗസ്ഥരെ അയയ്ക്കുന്ന ഔദ്യോഗിക കൈമാറ്റ പരിപാടി നിരവധി രാജ്യങ്ങളുമായി നിലവിലുണ്ടെന്ന് ബിപിഎ വൈസ് പ്രസിഡന്റ് അറിയിച്ചു. കേരളവുമായി ഇത്തരം കരാറുണ്ടാക്കുന്നതിന് ധാരണാപത്രം തയ്യാറാക്കാന്‍ തീരുമാനിച്ചു.കേരളം സന്ദര്‍ശിക്കുന്നതിന് അതോറിറ്റിയുടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മുഖ്യമന്ത്രി ക്ഷണിച്ചു.
അതേസമയം ആയുര്‍വേദം, യോഗ, ടൂറിസം എന്നീ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനത്തിന് കേരള ടൂറിസവും സോളിലെ ഇന്ത്യാ യോഗ സെന്ററും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു.
ടൂറിസം ഡയറക്ടര്‍ പി.ബാലകിരണും ഇന്ത്യാ യോഗ സെന്ററിന്റെ ചെയര്‍മാന്‍ ദോക്മിന്‍ ജോജുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here